കുവൈത്തിൽ ഫാമിലി വിസ നിർത്തലാക്കിയതിന്റെ അനന്തരഫലങ്ങളെക്കുറിച്ചുള്ള പഠനത്തിന് അംഗീകാരം

  • 28/11/2023

 


കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഫാമിലി വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ ആഘാതത്തെക്കുറിച്ച് പഠനം നടത്താനുള്ള ബിസിനസ് എൻവയോൺമെന്റ് ഇംപ്രൂവ്‌മെന്റ് കമ്മിറ്റിയുടെ അഭ്യർത്ഥന കുവൈത്ത് പാർലമെന്റ് അംഗീകരിച്ചു. പ്രവാസികൾക്കുള്ള ഫാമിലി വിസ 2022 ഓഗസ്റ്റ് മുതൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കുവൈത്തിന്റെ ജനസംഖ്യാ ഘടനയെ പുനഃക്രമീകരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ഈ നടപടി സ്വീകരിച്ചത്. 

2022 ഡിസംബറിൽ, ആഭ്യന്തര മന്ത്രാലയം ചില പ്രത്യേക സാഹചര്യങ്ങളിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഫാമിലി റെസിഡൻസ് വിസ നൽകുന്നത് പുനരാരംഭിച്ചു. 2023 സെപ്റ്റംബർ 14 മുതൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയം, ആരോ​ഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ സ്റ്റാഫായി ജോലി ചെയ്യുന്ന കുവൈത്തിലെ പ്രവാസികളുടെ ഭാര്യയ്ക്കും കുട്ടികൾക്കും (15 വയസ്സിന് താഴെയുള്ള ആൺകുട്ടി, 18 വയസ്സിന് താഴെയുള്ള പെൺകുട്ടി) ഫാമിലി റെസിഡൻസ് വിസ നൽകുന്നത് പുനരാരംഭിച്ചു. മറ്റ് വിഭാഗത്തിലുള്ള അപേക്ഷകർക്ക് എപ്പോൾ വിസ അനുവദിച്ച് തുടങ്ങുമെന്ന് വ്യക്തമല്ല.

Related News