കുവൈത്തിൽ വിദേശ കറൻസി ക്ഷാമമില്ലെന്ന് സെൻട്രല്‍ ബാങ്ക്

  • 03/12/2023കുവൈത്ത് സിറ്റി: രാജ്യം വിദേശ കറൻസി ക്ഷാമം നേരിടുന്നില്ലെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്. രാജ്യത്തിന്‍റെ വരുമാനത്തിന്റെ ഭൂരിഭാഗവും എണ്ണയിൽ നിന്നാണ് വരുന്നത്. ഇത് യുഎസ് ഡോളറിലാണ് ലഭിക്കുന്നത്. വിദേശ ആസ്തികളുടെ രൂപത്തിലുള്ള കരുതൽ ധനമാണ് പണലഭ്യതയെ പിന്തുണയ്ക്കുന്നതെന്നും ബാങ്ക് വ്യക്തമാക്കി. ബജറ്റിനായി ധനമന്ത്രാലയം സെൻട്രൽ ബാങ്കിൽ നിന്ന് ദിനാർ വാങ്ങുമ്പോൾ, തത്തുല്യമായ തുക ഡോളറിൽ നിക്ഷേപിക്കും. വിനിമയ നിരക്ക് നയ സ്ഥിരതയ്ക്ക് നിർണായകമായ വിദേശ കരുതൽ ധനം വർധിപ്പിക്കുകയും ചെയ്യുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

ഈ സംവിധാനത്തിൽ ധനമന്ത്രാലയത്തിന്‍റെ പങ്ക് നിർണായകമാണ്. രാജ്യത്തിന്‍റെ പൊതു ബജറ്റിന്റെ ആവശ്യകതകൾ നിറവേറ്റുന്നതിനായി സെൻട്രൽ ബാങ്കിൽ നിന്ന് ദിനാർ വാങ്ങുമ്പോൾ, ഡോളറിൽ തുല്യമായ നിക്ഷേപം മന്ത്രാലയം ഉറപ്പാക്കണം. ഈ സമ്പ്രദായം ബജറ്റിന്‍റെ തടസങ്ങളില്ലാത്ത നിർവ്വഹണം സുഗമമാക്കുന്നതിനൊപ്പം വിദേശ കരുതൽ ശേഖരം തുടർച്ചയായി വർധിപ്പിക്കുന്നതിന് സജീവമായി സംഭാവന ചെയ്യുകയും ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു.

Related News