ഫർവാനിയയിൽ വ്യാജ നോട്ട് നൽകി ടാക്സി ഡ്രൈവറെ കബളിപ്പിച്ച് പ്രവാസി

  • 09/12/2023



കുവൈത്ത് സിറ്റി: വ്യാജ നോട്ട് നൽകി ടാക്സി ഡ്രൈവറെ കബളിപ്പിച്ച് പ്രവാസി. ഖൈത്താൻ പ്രദേശത്തെ ഒരു ടാക്സി ഡ്രൈവറാണ് തട്ടിപ്പിന് ഇരയായത്.  ഫർവാനിയ ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പ്രതി താമസിച്ചിരുന്ന സ്ഥലം ടാക്സി ഡ്രൈവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ടാക്സി വിളിച്ച ശേഷം ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ പ്രവാസി 20 ദിനാര്‍ നല്‍കുകയായിരുന്നു. ടാക്സി നിരക്ക് എടുത്ത ശേഷം 19 ദിനാര്‍ തിരികെ നൽകി. 

എന്നാൽ പിന്നീട് വീട്ടിലെത്തി വിശദമായി പരിശോധിച്ചപ്പോഴാണ് പ്രവാസി നൽകിയ 20 ദിനാർ വ്യാജമാണെന്ന് ഡ്രൈവർ കണ്ടെത്തിയത്. വ്യാജ കറൻസിയുടെ ഫോട്ടോയും കേസ് ഫയലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യാജ കറൻസിയുടെ ഘടന നോക്കിയാല്‍  എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമെന്ന് സുരക്ഷാ അതോറിറ്റികള്‍ വ്യക്തമാക്കി. വാട്ടർമാർക്കുകളും സുരക്ഷാ സവിശേഷതകളും പരിശോധിച്ച് വ്യക്തികൾക്ക് കറൻസി നോട്ടുകളുടെ ആധികാരികത ഉറപ്പാക്കാൻ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു.

Related News