120 ജീവനക്കാരെ വിരമിക്കലിനെ റഫർ ചെയ്ത് കുവൈറ്റ് കസ്റ്റംസ്

  • 09/12/2023


കുവൈത്ത് സിറ്റി: ഏകദേശം 120 ജീവനക്കാരെ റിട്ടയർമെന്റിനായി റഫർ ചെയ്ത് കസ്റ്റംസ് ജനറൽ അഡ്മിനിസ്‌ട്രേഷൻ. 30 മുതൽ 40 വർഷം വരെ സർവീസ് ഉള്ളവരെയും വിരമിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഉൾപ്പെടുന്നവരെയുമാണ് റഫർ ചെയ്തിട്ടുള്ളത്. ഈ നടപടി യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. കസ്റ്റംസ് അഡ്മിനിസ്ട്രേഷന് ഈ തീരുമാനം ​ഗുണകരമാണെന്നും അധികൃതർ വ്യക്തമാക്കി.

Related News