അടുത്ത വര്‍ഷം ആദ്യത്തോടെ കുവൈത്തിൽ ഫാമിലി വിസകള്‍ അനുവദിച്ചേക്കും

  • 09/12/2023

കുവൈത്ത് സിറ്റി: അടുത്ത വര്‍ഷം ആദ്യത്തോടെ ഫാമിലി വിസകള്‍ അനുവദിക്കുന്നതിനുള്ള സാധ്യതകള്‍ തെളിയുന്നു. 2024ന്‍റെ തുടക്കത്തോടെ ആർട്ടിക്കിൾ 22 വിസ (കുടുംബം അല്ലെങ്കിൽ ആശ്രിത) അപേക്ഷകർക്ക് വാതിൽ തുറക്കാനുള്ള സാധ്യതയെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം നിലവിൽ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഡോക്ടർമാർ, യൂണിവേഴ്സിറ്റി, അപ്ലൈഡ് എജ്യുക്കേഷൻ പ്രൊഫസർമാർ, കൗൺസിലർമാർ തുടങ്ങിയ ചില പ്രത്യേക വിഭാഗത്തിലുള്ള പ്രവാസികൾക്ക് മാത്രമായിരിക്കും വിസ അനുവദിക്കുക.

പല ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുമെന്നും വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, ഇത് എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ജനസംഖ്യാ ഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ക്ക് അനുസൃതമായി ഫാമിലി വിസ അനുവദിക്കുന്ന പ്രവാസി വിഭാഗങ്ങൾക്കുള്ള വ്യവസ്ഥകൾ ക്രമീകരിക്കുന്നതിന് മന്ത്രാലയം ഉടൻ ഒരു കമ്മിറ്റി രൂപീകരിക്കും. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്‍റെ മേല്‍നോട്ടത്തിലാകും കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെന്നും വൃത്തങ്ങള്‍ അറിയിച്ചു.

Related News