കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധം

  • 10/12/2023


കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫീസുകളുടെയും കമ്പനികളുടെയും മെഡിക്കൽ പരിശോധന അവരുടെ ലൈസൻസ് പുതുക്കുന്നതിനുള്ള വ്യവസ്ഥകള്‍ വ്യക്തമാക്കി മാൻപവര്‍ അതോറിറ്റി. ഈ വിഷയത്തില്‍ ആരോഗ്യ മന്ത്രാലയവുമായുള്ള ഏകോപനത്തോടെയാണ് അതോറിറ്റി പ്രവര്‍ത്തിക്കുന്നത്. ഗാർഹിക ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെയും കമ്പനികളുടെയും ഉടമകൾക്കായി ഒരു മെഡിക്കൽ പരിശോധനാ മാതൃക അതോറിറ്റി കൊണ്ട് വന്നിട്ടുണ്ട്. ഇത് ചട്ടങ്ങൾക്കനുസൃതമായി മെഡിക്കൽ പരിശോധനയ്ക്ക് അംഗീകാരം നൽകുന്നതിനായി എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലേക്കും ഇത് കൈമാറും. മേൽപ്പറഞ്ഞ ഓഫീസുകളുടെയും കമ്പനികളുടെയും ഉടമകൾ റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികള്‍ യോഗ്യരാണെന്ന് ഉറപ്പാക്കാനാണ് അതോറിറ്റി ഈ നടപടി സ്വീകരിച്ചിട്ടുള്ളത്.

Related News