കുവൈത്തിൽ കൂളിംഗ് ഫിലിം ഒട്ടിച്ച വാഹനങ്ങൾ പിടിച്ചെടുക്കുന്നത് തുടരുന്നു

  • 10/12/2023



കുവൈത്ത് സിറ്റി: നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി നിയമം ലംഘിച്ച് കൂളിംഗ് ഫിലിം ഒട്ടിച്ച വിൻഡോകളുള്ള വാഹനങ്ങൾ പിടിച്ചെടുത്ത് അധികൃതർ. കഴിഞ്ഞയാഴ്ച മാത്രം 330 ഓളം വാഹനങ്ങൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പിടിച്ചെടുത്തതായി വൃത്തങ്ങൾ വ്യക്തമാക്കി. കർശന പരിശോധന നടത്താൻ നിർദേശം നൽകിയിരുന്നു. അതേസമയം, ഫഹാഹീൽ റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം ഉണ്ടായതിന്റെ ബാക്കിയായി  വീണ്ടും നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങളുടെ വിഷയം ചർച്ചയാവുകയാണ്. 

കൂട്ടിയിടിച്ച രണ്ട് വാഹനങ്ങൾക്കും നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ഫഹാഹീൽ എക്‌സ്‌പ്രസ്‌വേയിൽ പിന്നിലും മുന്നിലും നമ്പർ പ്ലേറ്റില്ലാത്ത ഒരു പിക്കപ്പ് ട്രക്കിന്റെ ഡ്രൈവർ കൂട്ടിയതോടെ ഓടി രക്ഷപ്പെടുന്നതും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന വിധത്തിൽ വാഹനം ഓടിച്ചതുമെല്ലാം ഒരു കുവൈത്തി പൗരൻ ക്യാമറയിൽ പകർത്തുകയായിരുന്നു. ‌പൗരൻ ഫഹദ് അൽ അഹമ്മദ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതിയെ പിടികൂടാൻ അന്വേഷണ ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്.

Related News