ഐഎസിൽ ചേർന്ന കേസ്;കുവൈത്തിൽ രണ്ട് പേർക്ക് പത്ത് വർഷം തടവ് വിധിച്ച് കോടതി

  • 10/12/2023


കുവൈത്ത് സിറ്റി: സിറിയയിലും യെമനിലും ഐഎസിൽ ചേർന്നതായി ആരോപിക്കപ്പെടുന്ന വ്യക്തികൾ ഉൾപ്പെട്ട കേസിൽ ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. തീവ്രവാദ സംഘടനയ്ക്ക് ധനസഹായം നൽകിയെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഒരു പുരുഷനെയും ഒരു സിറിയൻ പൗരനെയും കോടതി 10 വർഷത്തേക്കാണ് തടവിന് വിധിച്ചത്. ആയിരം ദിനാർ പിഴയും ചുമത്തി. ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കുറ്റാരോപിതരായ ഒരു പുരുഷനെയും സ്ത്രീയെയും ശിക്ഷയിൽ നിന്ന് കോടതി ഒഴിവാക്കിയിട്ടുണ്ട്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം സിറിയൻ വ്യക്തിയെ രാജ്യത്ത് നിന്ന് നാടുകടത്താൻ കോടതി ഉത്തരവിട്ടു. സിറിയയിലെയും യെമനിലെയും ഐഎസിലെ പ്രവർത്തനങ്ങൾ, തീവ്രവാദ സംഘടനയ്ക്ക് ധനസഹായം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

Related News