അഹമ്മദിയിൽ ലൈസൻസില്ലാത്ത പ്രവർത്തിച്ച സ്റ്റോർ കണ്ടെത്തി; പിടിച്ചെടുത്തത് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും

  • 10/12/2023


കുവൈത്ത് സിറ്റി: ലൈസൻസില്ലാത്ത ഒരു സ്റ്റോറിൽ നിന്ന് വലിയ അളവിൽ ലൈസൻസില്ലാത്ത മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും പിടിച്ചെടുത്ത് അധികൃതർ. ഡിറ്റക്ടീവുകളും അഹമ്മദി മുനിസിപ്പാലിറ്റിയും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് സ്റ്റോർ പൂട്ടിച്ചത്. 

പിടിച്ചെടുത്ത വസ്തുക്കളിൽ ഇൻട്രാവണസ് ലായനികളും കൊവിഡ് മഹാമാരിക്കാലത്ത് സമയത്ത് ഉപയോഗിച്ച സ്രവങ്ങളും പിന്നീട് നശിപ്പിക്കപ്പെട്ട ബ്ലഡ് ട്യൂബുകളും കണ്ടെത്തി. പിടിച്ചെടുത്ത വസ്തുക്കൾ നശിപ്പിക്കുന്നതിനും കംപ്രസ് ചെയ്യുന്നതിനായി ആരോ​ഗ്യ മന്ത്രാലയ ഉദ്യോ​ഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related News