ഈ ഉൽപ്പന്നങ്ങൾ 24 മണിക്കൂറിനുള്ളിൽ തിരികെ നല്കിയില്ലെങ്ങിൽ കാശുപോകും; പുതിയ നിർദ്ദേശങ്ങളുമായി കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 10/12/2023

 


കുവൈത്ത് സിറ്റി: 14 ദിവസത്തിനകം തിരികെ നൽകാവുന്ന സാധനങ്ങളുടെ പട്ടികയിൽ നിന്ന് കൂടുതൽ സാധനങ്ങൾ ഒഴിവാക്കി വാണിജ്യ വ്യവസായ മന്ത്രാലയം. ആഭരണങ്ങൾ, വാച്ചുകൾ, വിവാഹ വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളാണ് ഒഴിവാക്കിയിട്ടുള്ളത്. ഇനി മുതൽ ഇൻവോയ്സ് തീയതി മുതൽ 24 മണിക്കൂറിനുള്ളിൽ തന്നെ ഈ സാധനങ്ങൾ തിരികെ നൽകണണെന്ന് വാണിജ്യ മന്ത്രാലയം എക്സ് പോസ്റ്റിൽ അറിയിച്ചു.

Related News