ഓരോ 12 മണിക്കൂറിലും കുവൈത്തിൽ ഗാർഹിക പീഡനം റിപ്പോര്‍ട്ട് ചെയ്യുന്നു; ഞെട്ടിച്ച് കണക്കുകള്‍

  • 10/12/2023


കുവൈത്ത് സിറ്റി: രാജ്യത്ത് ഗാർഹിക പീഡന കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്ന് മുന്നറിയിപ്പ്. കോടതിയില്‍ വരുന്ന കേസുകളുടെ എണ്ണം കൂടുകയാണ്. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് 2020 അവസാനത്തോടെ കുവൈത്ത് ശക്തമായ നിയമം കൊണ്ട് വന്നിരുന്നു. പബ്ലിക് പ്രോസിക്യൂഷനിൽ നിന്നുള്ള ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഈ വർഷം ആദ്യം മുതൽ കഴിഞ്ഞ ഒക്ടോബർ ഒന്ന് വരെയുള്ള ഒമ്പത് മാസത്തിനിടെ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് 779 പുതിയ കേസുകൾ സുപ്രീം കോടതിയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

ഓരോ 12 മണിക്കൂറിലും രാജ്യത്ത് ഗാർഹിക പീഡനം എന്ന ഗുരുതര കുറ്റകൃത്യം രേഖപ്പെടുത്തുന്നു എന്നുള്ള ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വന്നിട്ടുള്ളത്. രാജ്യത്ത് കുടുംബങ്ങളില്‍ ഉണ്ടാകുന്ന ശിഥിലീകരണത്തിന് പരിഹാരങ്ങള്‍ വേണമെന്നാണ് ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ഗാർഹിക പീഡനത്തിനെതിരായ നിയമം ശക്തമാണെങ്കിലും കുറ്റകൃത്യം തടയാൻ സാധിക്കുന്നില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ചും ഈ നിയമത്തിന്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ നടപ്പുവർഷം വരെ പുറപ്പെടുവിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

Related News