മൂടൽമഞ്ഞ്; ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

  • 10/12/2023



കുവൈറ്റ് സിറ്റി : രാജ്യത്തെ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് കാരണം കാഴ്ച പരിധി കുറവായതിനാൽ വാഹനമോടിക്കുന്നവരും റോഡ് ഉപയോഗിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ജനറൽ അഡ്മിനിസ്ട്രേഷൻ ആവശ്യപ്പെടുന്നു, അത്യാവശ്യഘട്ടങ്ങളിൽ  എമർജൻസി ടെലിഫോൺ ഓപ്പറേഷൻസ് റൂം (112) എന്ന നമ്പറിൽ ബന്ധപ്പെടാനും മന്ത്രാലയം അഭ്യർത്ഥിച്ചു. 

ഏതെങ്കിലും അടിയന്തര സാഹചര്യം നേരിടുമ്പോൾ ജാഗ്രത പാലിക്കാനും കോസ്റ്റ് ഗാർഡിന്റെ (1880888) ജനറൽ അഡ്മിനിസ്ട്രേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടാനും  നാവികരോട് ആവശ്യപ്പെടുന്നു.

Related News