KOC വിദ​ഗ്ധ തൊഴിലുകൾ; കുവൈത്തിവത്കരണത്തിന് വേണ്ടത് 7 വര്ഷം

  • 10/12/2023



കുവൈത്ത് സിറ്റി: എണ്ണ മേഖലയിലെ തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ  പെട്രോളിയം കോർപ്പറേഷൻ അംഗീകരിച്ച ഏകീകൃത സംവിധാനം നടപ്പാക്കുമെന്ന് ഓയിൽ മന്ത്രിയും പെട്രോളിയം കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. സാദ് അൽ ബറാക്ക് വ്യക്തമാക്കി. തൊഴിൽ പരസ്യങ്ങൾ കമ്പനിയുടെ വാർഷിക ബജറ്റുമായി യോജിപ്പിക്കും. യോഗ്യതകൾക്കും ശാസ്ത്രീയ സ്പെഷ്യലൈസേഷനുകൾക്കുമുള്ള വൈവിധ്യമാർന്ന ആവശ്യങ്ങൾ ഉറപ്പാക്കിയാകും നിയമനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈത്ത് ഓയിൽ കമ്പനിയുടെ പുനഃസ്ഥാപനത്തിന്റെയും കുവൈത്തിവത്കരണത്തിന്റെയും കാര്യങ്ങളെ കുറിച്ച് എംപി ഫഹദ് ഫലാഹ് ബിൻ ജാമിയയുടെ പാർലമെന്ററി ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എളുപ്പമുള്ളത്, ഇടത്തരം, ബുദ്ധിമുട്ടുള്ളത് എന്നിങ്ങനെ തൊഴിലുകളെ കമ്പനി മൂന്നായി തരം തിരിച്ചിട്ടുണ്ട്. ഇതിൽ ആദ്യ വിഭാ​ഗത്തിൽ കുവൈത്തിവത്കരണം എളുപ്പമാണ്. കുവൈത്തികളല്ലാത്തവരുടെ സേവനങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്. എന്നാൽ, ബാക്കി രണ്ട് വിഭാ​ഗങ്ങളിലെയും സാങ്കേതിക വശം പരി​ഗണിക്കുമ്പോൾ കാര്യങ്ങൾ എളുപ്പമല്ലെന്നും മന്ത്രി വിശദീകരിച്ചു. ഇതിന് ആറ് മുതൽ ഏഴ് വർഷങ്ങൾ വരെ വേണ്ടി വരുമെന്നും ഡോ. സാദ് അൽ ബറാക്ക് കൂട്ടിച്ചേർത്തു.

Related News