ഷുവൈഖ്, ഷുഐബ തുറമുഖങ്ങളിൽ ശക്തമായ മൂടൽമഞ്ഞ്; കടൽ ഗതാഗതം തടസ്സപ്പെട്ടു

  • 10/12/2023



കുവൈറ്റ് സിറ്റി : കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഷുവൈഖ്, ഷുഐബ തുറമുഖങ്ങളിൽ കടൽ ഗതാഗതം താത്കാലികമായി നിർത്തിവെച്ചതായി കുവൈറ്റ് തുറമുഖ കോർപ്പറേഷൻ അറിയിച്ചു. മൂടൽമഞ്ഞ് രൂപപ്പെട്ടതിന്റെ ഫലമായി തിരശ്ചീനമായ ദൃശ്യപരത കുറവായതിനാൽ നാവിഗേഷൻ ഗതാഗതം നിർത്തിയതായി കുവൈറ്റ് ന്യൂസ് ഏജൻസി (കുന) യ്ക്ക് നൽകിയ പ്രസ്താവനയിൽ “പോർട്ട് തോറിറ്റി ” അറിയിച്ചു. ചില ദ്വീപുകളിലും തീരത്തോട് ചേർന്നുള്ള പ്രദേശങ്ങളിലും മൂടൽമഞ്ഞ് കാഴ്ച പരിധി കുറയുന്നതിന് കാരണമായതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷന്റെ കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു.

Related News