റെസിഡൻഷ്യൽ നിന്ന് ബാച്ചിലർമാരെ പൂർണമായി ഒഴിവാക്കണമെന്ന ആവശ്യമുയർത്തി കുവൈത്തികൾ

  • 10/12/2023

 

കുവൈത്ത് സിറ്റി: രാജ്യത്തെ റെസിഡൻഷ്യൽ നിന്ന് ബാച്ചിലർമാരെ പൂർണമായി ഒഴിവാക്കണമെന്ന ആവശ്യമുയർത്തി പൗരന്മാർ. റെസിഡൻഷ്യൽ മേഖലകളിൽ പ്രവാസികളെ താമസിപ്പിക്കുന്നത് ഈ പ്രദേശങ്ങളിലെ തിരക്കിന് കാരണമാകുന്നു എന്നാണ് പൗരന്മാർ ഉന്നയിക്കുന്ന വിഷയം. തിരക്ക് ഒഴിവാക്കാനും പ്രത്യേകിച്ച് ശുചിത്വവുമായി ബന്ധപ്പെട്ട പ്രദേശത്തെ പ്രശ്നങ്ങൾ പരിഹരിച്ച് ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും പ്രവാസികളെ മറ്റ് പാർപ്പിട മേഖലകളിലേക്ക് മാറ്റണമെന്ന് പൗരന്മാർ ആവശ്യപ്പെട്ടു.

എന്നാൽ, റെസിഡൻഷ്യൽ ഏരിയകളിൽ നിന്ന് പ്രവാസികളെ ഒഴിവാക്കാതെ പ്രായോഗിക സമീപനത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് കുവൈത്തി എഞ്ചിനിയറായ ഹമദ് അൽ ഷമ്മരി അഭിപ്രായപ്പെട്ടത്. ഈ പ്രദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾക്ക് അവരുടെ സൗകര്യവും ജോലിക്കെത്തുന്നതിന് സു​ഗമമായ സാഹചര്യവും ഉറപ്പാക്കുന്നതിന് റെസിഡൻഷ്യൽ ഏരിയയ്ക്കുള്ളിലെ ചില പ്രദേശങ്ങൾ സർക്കാർ അനുവദിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

Related News