ഒരാഴ്ച നീണ്ട ട്രാഫിക് പരിശോധന; നിരവധി നിയമ ലംഘകർ അറസ്റ്റിൽ

  • 10/12/2023


കുവൈത്ത് സിറ്റി: വിവിധ പ്രദേശങ്ങളിൽ ഒരാഴ്ച നീണ്ട ട്രാഫിക്ക് പരിശോധനയുമായി അധികൃതർ. 18, 940 നിയമ ലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. കൂടാതെ, 19 വ്യക്തികളെ മുൻകരുതൽ തടവിലേക്ക് റഫർ ചെയ്തിട്ടുണ്ട്. ഹാജരാകാത്തത് മുതൽ ക്രിമിനൽ, സിവിൽ കുറ്റകൃത്യങ്ങൾ വരെയുള്ള കേസുകളുള്ള വാണ്ടഡ് ലിസ്റ്റിലുള്ള 29 പേരെ അറസ്റ്റ് ചെയ്തു. വാണ്ടഡ് ലിസ്റ്റിലുള്ള 55 വാഹനങ്ങളും അധികൃതർ പിടിച്ചെടുത്തു.

അബോധാവസ്ഥയിൽ ഉണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. റെസിഡൻസി കാലഹരണപ്പെട്ട 14 പേർ പിടിയിലായി. ആവശ്യമായ രേഖകൾ കൈവശമില്ലാത്ത 11 പേരും അറസ്റ്റിലായിട്ടുണ്ട്. ഈ കേസുകൾ ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറി.

Related News