ശൈത്യ കാലമെത്തിയതോടെ ജനപ്രീതി ആകർഷിച്ച് മുബാറക്കിയ മാർക്കറ്റ്; നൂറ് വർഷത്തോളം പഴക്കമുള്ള ഷോപ്പുകൾ

  • 11/12/2023

 

കുവൈത്ത് സിറ്റി: ശൈത്യ കാലമെത്തിയതോടെ ജനപ്രീതി ആകർഷിച്ച് മുബാറക്കിയ മാർക്കറ്റ്. ശൈത്യകാലത്ത് അൽ മുബാറക്കിയ മാർക്കറ്റിലെ ഷോപ്പിംഗിന് നിരവധി പേരാണ് എത്തുക.  കുവൈത്ത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഗൾഫ്, അറബ്, വിദേശ രാജ്യങ്ങളിൽ നിന്നുള്ള താമസക്കാരും സന്ദർശകരും എത്താറുണ്ട്.  എല്ലാവർക്കും അനുയോജ്യമായ വിലയിൽ വിവിധ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന ഷോപ്പുകൾ, വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും റെസ്റ്റോറന്റുകളുമൊക്കെയായി വലിയ സൗകര്യങ്ങളാണ് മുബാറക്കിയ മാർക്കറ്റിൽ ഉള്ളത്.  നൂറ് വർഷത്തോളം പഴക്കമുള്ള ഹെറിറ്റേജ് ഷോപ്പുകളും മാർക്കറ്റിന്റെ മുഖ്യ ആകർഷണമാണ്. മുബാറക്കിയ മാർക്കറ്റുകൾ എല്ലായ്‌പ്പോഴും മനോഹരമാണ്. വിദേശികൾ കുവൈത്ത് സന്ദർശിക്കുമ്പോൾ മുബാറക്കിയയിൽ ഷോപ്പിംഗ് നടത്തണമെന്ന് ആവശ്യപ്പെടാറുണ്ട്.

Related News