സ്പോൺസറുടെ ആഭരണങ്ങൾ മോഷ്ടിച്ച് മുങ്ങിയെന്ന് പരാതി; ഗാർഹിക തൊഴിലാളി യാത്രാ നിരോധന പട്ടികയിൽ

  • 11/12/2023


കുവൈത്ത് സിറ്റി: സ്‌പോൺസറുടെ വീട്ടിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ച് അജ്ഞാത സ്ഥലത്തേക്ക് മുങ്ങിയെന്ന ആരോപണത്തെ തുടർന്ന് ഒരു ഗാർഹിക തൊഴിലാളിയെ യാത്രാ നിരോധന പട്ടികയിൽ ഉൾപ്പെടുത്തി. ഗാർഹിക തൊഴിലാളി 800 ദിനാർ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് സ്‌പോൺസർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയതെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. പോലീസ് സ്റ്റേഷനിൽ മോഷണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related News