കുവൈത്തിലെ പുതുവത്സര അവധി പ്രഖ്യാപിച്ച് സിവിൽ സർവീസ് കമ്മീഷൻ

  • 11/12/2023

കുവൈറ്റ് സിറ്റി : ഡിസംബർ 31 ഞായറാഴ്ച കുവൈത്തിൽ വിശ്രമ ദിനമായി പ്രഖ്യാപിച്ച് സിവിൽ സർവീസ് കമ്മീഷൻ, ഇന്ന് പുറത്തിറക്കിയ സർക്കുലറിൽ ഡിസംബർ 31 ഞായറാഴ്ച വിശ്രമദിനമായും 2024 ജനുവരി 1 തിങ്കളാഴ്ച ഔദ്യോഗിക അവധിയായും സിവിൽ സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചു. അതോടെ ഡിസംബർ 29 വെള്ളിയാഴ്ചമുതൽ ജനുവരി 1 വരെ  കുവൈത്തിൽ എല്ലാ മന്ത്രാലയങ്ങൾക്കും ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും തുടർച്ചായി നാല് ദിവസത്തെ അവധി ലഭിക്കും. ജനുവരി 2 ചൊവ്വാഴ്ച മന്ത്രാലയങ്ങൾ പ്രവർത്തനം പുനരാരംഭിക്കും.

Related News