തൊഴിലാളി പ്രശ്നം ചർച്ച ചെയ്യാൻ ഫിലീപ്പീൻസ് പ്രതിനിധികൾ നാളെ കുവൈത്തിലെത്തും

  • 11/12/2023



കുവൈത്ത് സിറ്റി: ഫിലിപ്പീൻസ് മൈ​ഗ്രന്റ് വർക്കേഴ്സ് മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഉന്നതതല നയതന്ത്ര ദൗത്യം നാളെ കുവൈത്തിലെത്തുമെന്ന് ഫിലിപ്പീൻസ് അംബാസഡർ ജോസ് കബ്രേര അറിയിച്ചു. കഴിഞ്ഞ മെയ് മാസത്തിൽ കുവൈത്ത് ഏർപ്പെടുത്തിയ ഫിലിപ്പിനോ തൊഴിലാളികൾക്ക് നിരോധനവുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നതിനാണ് സംഘം എത്തുന്നത്. വ്യാഴാഴ്ച വരെ സംഘം കുവൈത്തിൽ തുടരും. ഗാർഹിക സേവന തൊഴിലാളികൾക്കായി ഉഭയകക്ഷി തൊഴിൽ കരാർ ചർച്ച ചെയ്യുന്നതിനും സാമൂഹിക പരിപാലന കേന്ദ്രങ്ങളിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമുള്ള ഫിലിപ്പീൻസ് പ്രതിനിധി സംഘത്തെ വിദേശകാര്യ, കുടിയേറ്റ മന്ത്രാലയങ്ങളിലെ ഡെപ്യൂട്ടി മന്ത്രിയുടെ പ്രതിനിധഇകൾ നയിക്കും.

Related News