ലീവ് ബാലൻസ്: കുവൈറ്റ് ജീവനക്കാർക്കുള്ള പുതിയ നിയന്ത്രണങ്ങൾ

  • 11/12/2023


കുവൈത്ത് സിറ്റി: 15 വർഷത്തിൽ താഴെ സേവനമുള്ള ജീവനക്കാർക്ക് 35 ദിവസത്തെ വാർഷിക അവധി അവകാശം അനുവദിച്ചിട്ടുണ്ടെങ്കിലും 175 ദിവസം വരെ മാത്രമേ നിലനിർത്താൻ അനുവാദമുള്ളൂ എന്ന് അറിയിപ്പ്. 2024-ൽ പുതിയ കലണ്ടർ വർഷത്തിന്റെ ആരംഭത്തിൽ മിച്ചമുള്ളത് എടുക്കാത്ത പക്ഷം നഷ്‌ടപ്പെടും. അതേസമയം, 15 വർഷമോ അതിൽ കൂടുതലോ സേവന കാലയളവുള്ള ജീവനക്കാർക്ക് പ്രതിവർഷം 45 ദിവസങ്ങൾക്ക് അവധിക്ക് അർഹതയുണ്ട്. പരമാവധി ബാലൻസ് 225 ദിവസമാണ്.

ഈ പരിധിക്കപ്പുറം വരുന്നത് 2024-ലെ പുതിയ കലണ്ടർ വർഷത്തിന്റെ തുടക്കത്തിൽ നഷ്ടമാകും. 2020/2021 വർഷത്തേക്കുള്ള അവധി മരവിപ്പിക്കാനുള്ള അസാധാരണമായ തീരുമാനം, നടപ്പ് വർഷത്തിന് പുറമേ ആറ് വർഷം വരെയുള്ള ലീവ് ബാലൻസ് പ്രയോജനപ്പെടുത്താൻ ജീവനക്കാർക്ക് ലഭിച്ച അനുമതി എന്നിവ കൊവിഡ് മ​ഹാമാരിയുടെ അസാധാരണ സാഹചര്യത്തിൽ വന്ന ആനുകൂല്യമാണ്. നിലവിൽ ഈ വ്യവസ്ഥ പ്രാബല്യത്തിൽ തുടരുന്നുണ്ട്. എന്നാൽ മഹാമാരി നിലവിൽ അവധിക്കാല നയങ്ങളെ ബാധിക്കുന്നില്ലെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

Related News