1,338 രോഗികളെ അവയവദാനത്തിലൂടെ രക്ഷിക്കാൻ സാധിച്ചതായി കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 11/12/2023


കുവൈത്ത് സിറ്റി: 24 വർഷത്തിനിടെ അവയവദാനത്തിലൂടെ വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന 1,338 രോഗികളെ രക്ഷിക്കാൻ സാധിച്ചുവെന്ന് ആരോ​ഗ്യ മന്ത്രാലയം. മരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യുന്ന പ്രോ​ഗ്രാമിനെ കുറിച്ചാണ് മന്ത്രാലയം വിശദീകരിച്ചത്. കുവൈത്തിൽ ഇതുവരെ മസ്തിഷ്‌ക മരണം സംഭവിച്ച 407 പേരുടെ അവയവങ്ങളും കോശങ്ങളും ദാനം ചെയ്തു. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ തമ്മിലുള്ള അവയവമാറ്റ ശസ്‌ത്രക്രിയാ മേഖലയിൽ 30 വർഷമായി നടത്തിയ സംയുക്ത സഹകരണത്തിന്റെ ഫലമാണ്‌ ഈ നേട്ടം.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ കുവൈത്തിൽ മരിച്ച ദാതാക്കളിൽ നിന്ന് അബുദാബിയിൽ കുവൈത്തികൾക്കായി 42 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം, അൽ അദാൻ ഹോസ്പിറ്റലിലെ അമിതവണ്ണം ചികിത്സിക്കുന്ന ക്ലിനിക്കുകളിൽ ഈ വർഷം 4,000 കേസുകൾ ലഭിച്ചുവെന്നും അതിൽ 40 ശതമാനം പേർ ഫാറ്റി ലിവർ ബാധിച്ചവരാണെന്നും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. കരളിലെ കൊഴുപ്പ് നേരത്തേ കണ്ടെത്തുന്നതിനായി രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ സേവനം ആരംഭിച്ചതായി അൽ അദാൻ ആശുപത്രി അറിയിച്ചു.

Related News