496 ജീവനക്കരെ വിരമിക്കലിനായി റഫർ ചെയ്യാൻ കുവൈറ്റ് വൈദ്യുതി മന്ത്രാലയം

  • 11/12/2023


കുവൈത്ത് സിറ്റി: വിവിധ മേഖലകളിലായി 30 വർഷത്തിലധികം പൂർത്തിയാക്കിയ 496 ജീവനക്കാർ നിലവിൽ ജോലി ചെയ്യുന്നതായി വൈദ്യുതി, ജലം, പുനരുപയോഗിക്കാവുന്ന ഊർജ മന്ത്രാലയം. 32 വർഷമോ അതിൽ കൂടുതലോ വർഷം സർവീസ് പൂർത്തിയാക്കിയ ജീവനക്കാരുടെ ഒരു ലിസ്റ്റ് മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. വിരമിക്കലിന് അർഹതയുള്ളവർ 55 വയസും അതിൽ കൂടുതലുമുള്ളവരായിരിക്കും. 55 വയസ് തികയാത്ത 32 വർഷത്തിലധികം സേവനമുള്ള ഒരു ജീവനക്കാരനെയും മന്ത്രാലയം വിരമിക്കലിന് റഫർ ചെയ്യില്ല. ‌‌

ജീവനക്കാർക്കുള്ള വിരമിക്കൽ നടപടികൾ ആരംഭിക്കാനുള്ള തീരുമാനം ഈ മാസം അവസാനത്തോടെ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ജീവനക്കാരുടെ വിരമിക്കൽ പെൻഷനുള്ള യോഗ്യത സംബന്ധിച്ച് സോഷ്യൽ ഇൻഷുറൻസ് കോർപ്പറേഷനിൽ നിന്നും സിവിൽ സർവീസ് കമ്മീഷനിൽ നിന്നും മന്ത്രാലയം വിവരങ്ങൾ തേടിയിട്ടുണ്ട്. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിലെ തൊഴിലാളികളുടെ സംഘടന പ്രധാന മന്ത്രാലയ മന്ദിരത്തിൽ മന്ത്രാലയത്തിലെ ജീവനക്കാർക്കുള്ള അലവൻസുകളുടെ അംഗീകാരത്തിനായി വാദം ഉന്നയിച്ചു.

Related News