യുദ്ധത്തിൽ പരിക്കേറ്റ ഗാസക്കാരെ സ്വീകരിക്കാൻ തയ്യാറായി കുവൈറ്റ് ആരോഗ്യമന്ത്രാലയം

  • 11/12/2023

 


കുവൈറ്റ് സിറ്റി : ഗാസ മുനമ്പിലെ രോഗികളെയും പരിക്കേറ്റവരെയും MoH ആശുപത്രികളിൽ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം തയ്യാറാണെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദിനെ ഉദ്ധരിച്ച് പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു.

കുവൈത്തിൽ ചികിൽത്സിക്കേണ്ടവരുടെ പ്രാഥമിക റിപ്പോർട്ടുകളും പേരുവിവരങ്ങളും മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനുമതി ലഭിക്കുമ്പോഴെല്ലാം ആരോഗ്യ സംഘങ്ങളെ അയക്കാനും പരിക്കേറ്റവരെ ചികിത്സിക്കാൻ ഗാസ മുനമ്പിൽ പ്രവേശിക്കാനും കുവൈത്ത് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

Related News