ക്രെയിൻ ഔട്ട്‌ട്രിഗർ ഇടിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം

  • 12/12/2023



കുവൈത്ത് സിറ്റി: ജോലിക്കിടെ ക്രെയിൻ ഔട്ട്‌ട്രിഗർ ഇടിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം. റഹ്യ ബാരക്കിലാണ് സംഭവം. ഉടൻ പാരാമെഡിക്കൽ വിഭാത്തെ വിവരം അറിയിച്ചു. എന്നാൽ, അവർ എത്തിയപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. ഔട്ട്‌ട്രിഗറിലെ താങ്ങി നിർത്തിയിരുന്ന കമ്പി അറുത്തുമാറ്റിയതാണ് മാരകമായ അപകടത്തിന് കാരണമായതെന്നാണ് വ്യക്തമായിട്ടുള്ളത്. മരിച്ച തൊഴിലാളിയുടെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് നീക്കുകയും വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related News