നിലവിൽ ആശങ്ക വേണ്ട, 2025 തുടക്കത്തിൽ പുതിയ വൈറസ്; മുന്നറിയിപ്പുമായി വിദ​ഗ്ധൻ

  • 12/12/2023


കുവൈത്ത് സിറ്റി: രാജ്യത്ത് എപ്പിഡെമിയോളജിക്കൽ സാഹചര്യം സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നും കൊവിഡ് 19 പ്രതിസന്ധി ഗണ്യമായി കുറയുകയും ചെയ്തുവെന്ന് അദാൻ ഹോസ്പിറ്റലിലെ സാംക്രമിക രോഗങ്ങൾക്കുള്ള കൺസൾട്ടന്റായ ഡോ. ഗാനേം അൽ ഹുജൈലാൻ. വർഷത്തിലെ ഈ സമയത്ത് ഇൻഫ്ലുവൻസ കേസുകളുടെ വർധനവ് സാധാരണമാണ്. ഒരു തരത്തിലുള്ള ഭയമോ ഉത്കണ്ഠയോ ആവശ്യമില്ല. എല്ലാ വർഷവും ശൈത്യകാലത്തിന്റെ തുടക്കത്തിൽ സീസണൽ ഇൻഫ്ലുവൻസ അണുബാധ നിരക്ക് കൂടുമെന്നും അദ്ദേഹം പറഞ്ഞു.

2024 അവസാനത്തോടെ രാജ്യത്തും ലോകമെമ്പാടും എപ്പിഡെമിയോളജിക്കൽ സാഹചര്യം സുസ്ഥിരമാകുമെന്നാണ് പ്രതീക്ഷ. 2025ന്റെ തുടക്കത്തിൽ ആശങ്ക വീണ്ടും ശക്തമാകും. പക്ഷിപ്പനി, പന്നിപ്പനി, കൊവിഡ് 19, മറ്റുള്ളവ എന്നിവയിൽ സംഭവിച്ചതുപോലെ ഓരോ അഞ്ച് വർഷത്തിലും ഒരു പുതിയ പകർച്ചവ്യാധി ഉയർന്നുവരുന്നു. കൊവിഡ് വൈറസിന്റെ പുതിയ തരംഗങ്ങളുടെ ആവിർഭാവത്തെക്കുറിച്ചും ചൈനയിലും ലോകമെമ്പാടുമുള്ള മറ്റ് പല രാജ്യങ്ങളിലും ഉയർന്ന അണുബാധ നിരക്കിനെക്കുറിച്ചും ലോകാരോഗ്യ സംഘടനയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ഉണ്ടായിരുന്നുവെന്നുള്ള കാര്യവും അദ്ദേഹം പറഞ്ഞു.

Related News