കുവൈത്തിൽ 210 മരുന്നുകൾക്ക് ക്ഷാമം

  • 12/12/2023



കുവൈത്ത് സിറ്റി: രാജ്യത്ത് 210 മരുന്നുകൾക്ക് ക്ഷാമം ഉള്ളതായി റിപ്പോർട്ട്.  വെയർഹൗസുകളിൽ ഇപ്പോഴുണ്ടായ മരുന്നുകളുടെ ക്ഷാമത്തിന് അഞ്ച് കാരണങ്ങളുണ്ടെന്ന്  ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് വരെ 210 മരുന്നുകളുടെ സ്റ്റോക്ക് ഒരു മാസത്തെ ഉപഭോഗത്തിന് അപര്യാപ്തമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിനിധി മുഹൽഹൽ അൽ മുദാഫിന്റെ ചോദ്യത്തിന് മറുപടിയായി, 2023/2024 സാമ്പത്തിക വർഷത്തിൽ മരുന്നുകൾക്കായുള്ള അംഗീകൃത ബജറ്റ് 751 മില്യൺ ദിനാർ ആണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഫാക്‌ടറികളിലെ ഉൽപ്പാദന നിരക്കിലെ ഏറ്റക്കുറച്ചിലുകൾ, ഉയർന്ന രജിസ്‌ട്രേഷൻ ചെലവ് കാരണം അപൂർവ രോഗങ്ങൾക്കുള്ള ചില മരുന്നുകൾ വിതരണം ചെയ്യുന്നതിൽ ഏജന്റ് കമ്പനികൾ വിമുഖത കാണിക്കുന്നത് തുടങ്ങിയ ആഗോള ഘടകങ്ങളാണ് മരുന്നുകളുടെ ദൗർലഭ്യത്തിന് കാരണമെന്ന് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. കൂടാതെ, മരുന്നുകൾക്കും മെഡിക്കൽ സപ്ലൈകൾക്കുമായി പബ്ലിക് ടെൻഡർ നിയമത്തിൽ പ്രത്യേക വ്യവസ്ഥകൾ ഇല്ലാത്തത് ദുരുപയോ​ഗം ചെയ്യപ്പെടുന്നുമുണ്ട്.

Related News