മാൻഹോളിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ബോംബുകളും കണ്ടെത്തി

  • 12/12/2023



കുവൈത്ത് സിറ്റി: സബാഹ് അൽ സേലം മേഖലയിലെ ഒരു സെക്കൻഡറി സ്കൂളിലെ മലിനജല മാൻഹോളിൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും സ്മോക്ക് ബോംബുകളും കണ്ടെത്തി. ഇത് ഇറാഖ് അധിനിവേശത്തിന്റെ അവശിഷ്ടങ്ങളാണെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് വെപ്പൺസ് ഇൻവെസ്റ്റിഗേഷനിലെ സാങ്കേതിക വിദഗ്ധർ സ്ഥിരീകരിച്ചു. മലിനജല മാൻഹോളുകളിലെ അറ്റകുറ്റപ്പണികൾ നടത്തവേയാണ് ഈ വസ്തുക്കൾ കണ്ടെത്തിയത്. ഉടൻ തന്നെ  സ്‌കൂൾ അഡ്മിനിസ്ട്രേഷൻ  ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിനെ വിവരം അറിയിച്ചു. റിപ്പോർട്ട് ലഭിച്ചയുടൻ സുരക്ഷാ അധികൃതർ സ്ഥലത്ത് എത്തുകയും പ്രത്യേക മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും പാലിച്ച് അവ നശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

Related News