കുവൈത്തിൽ സോഷ്യൽ മീഡിയ വഴിയുള്ള വിൽപ്പന; നിരീക്ഷിക്കാനായി പുതിയ സംവിധാനം

  • 12/12/2023

 

കുവൈത്ത് സിറ്റി: വാണിജ്യ നിയന്ത്രണത്തിലും ഉപഭോക്തൃ സംരക്ഷണ മേഖലയിലും ഒരു പുതിയ വിഭാ​ഗം കൊണ്ടു വരാൻ വാണിജ്യ-വ്യവസായ മന്ത്രാലയം ഉദ്ദേശിക്കുന്നു. പുതിയ വർഷം ആരംഭിക്കുമ്പോൾ ഇലക്ട്രോണിക്സ് സ്റ്റോറുകളിൽ പരിശോധന കർശനമാക്കുക എന്നുള്ളതാകും ഈ വിഭാ​ഗത്തിന്റെ ചുമതല. ഉപഭോക്തൃ പരാതികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടതായിരിക്കും ഈ വിഭാ​ഗം പ്രവർത്തിക്കുക. കൂടാതെ ഇലക്ട്രോണിക്സ് സ്റ്റോറുകളുമായി ബന്ധപ്പെട്ട ലൈസൻസുകൾ, സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുന്ന ഓഫറുകൾക്കും കിഴിവുകൾക്കുമുള്ള പരസ്യങ്ങൾ എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഉപഭോക്താക്കൾ മന്ത്രാലയത്തിന് പരാതി നൽകിയാൽ മന്ത്രാലയത്തിന്റെ കൊമേഴ്‌സ്യൽ ഇൻസ്‌പെക്ടർ സ്‌റ്റോർ സന്ദർശിക്കുകയും പരിശോധിക്കുകയും ചെയ്യും. സോഷ്യൽ മീഡിയ വഴിയുള്ള ഇടപെടലുകളും കർശന നിരീക്ഷണത്തിലായിരിക്കും.

Related News