കുവൈത്തിൽ നാളെ രാവിലെ 6 മുതൽ 12 മണിക്കൂർ നേരത്തേക്ക് കാലാവസ്ഥാ മുന്നറിയിപ്പ്

  • 12/12/2023


കുവൈറ്റ് സിറ്റി:  നാളെ, ബുധനാഴ്ച രാവിലെ ആറ് മണിക്ക് ആരംഭിച്ച് 12 മണിക്കൂർ നേരത്തേക്ക് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. നാളെ രാവിലെ മുതൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴക്കും, ആലിപ്പഴ വര്ഷത്തിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും, ചില പ്രദേശങ്ങളിൽ  ദൃശ്യപരത കുറയാൻ  സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. കടൽ തിരമാലകൾ 7 അടിയിലധികം ഉയരാൻ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.

Related News