ദുഃഖാചരണ വേളയിൽ ആരോഗ്യ കേന്ദ്രങ്ങളുടെ സേവനം ഉറപ്പാക്കി ആരോഗ്യ മന്ത്രാലയം

  • 17/12/2023



കുവൈത്ത് സിറ്റി: അന്തരിച്ച അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദിന്റെ ദുഃഖാചരണത്തിൽ 56 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഗാർഡ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അലി തുനയൻ അൽ ഗാനിം, മിർസ അൽ ഇഹ്ഖാഖി, ഹമദ് അൽ സഖർ സ്‌പെഷ്യലിസ്റ്റ്, ജാബർ അൽ അഹമ്മദ് ഹെൽത്ത് സെന്ററുകൾ എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കും. മുനീറ അൽ അയ്യര്‍,  അബ്ദുല്ല യൂസഫ് അൽ അബ്ദുൾഹാദി കേന്ദ്രങ്ങൾ രാവിലെ ഏഴു മുതൽ രാത്രി 12 വരെ പ്രവർത്തിക്കും. വിവിധ ഗവര്‍ണറേറ്റുകളില്‍ ഇത്തരം പ്രത്യേകമായി കേന്ദ്രങ്ങള്‍ സേവനത്തിന് സജ്ജമാക്കിയിട്ടുണ്ട്.

ദുഃഖാചരണ വേളയിൽ വിവിധ ആരോഗ്യ സൗകര്യങ്ങൾ പൗരന്മാർക്കും താമസക്കാർക്കും മെഡിക്കൽ സേവനം നൽകുന്നത് തുടരുമെന്ന് ആരോഗ്യ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, ഹിസ് ഹൈനസ് അമീറിന്റെ നിര്യാണത്തിൽ അനുശോചിച്ച് നിരവധി മെഡിക്കൽ പരിപാടികൾ റദ്ദാക്കുകയും മാറ്റിവെക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സബാ സ്പെഷ്യലൈസ്ഡ് മെഡിക്കൽ ഡിസ്ട്രിക്റ്റിലെ പരിശീലന കേന്ദ്രത്തിൽ ഇന്ന് നടത്താനിരുന്ന രക്തദാന ക്യാമ്പയിൻ മാറ്റിവെക്കാനും എമർജൻസി മെഡിക്കൽ ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചു.

Related News