അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദിന്‍റെ നിര്യാണത്തെ തുടര്‍ന്ന് ദേശീയ പതാക പകുതി താഴ്ത്തി

  • 17/12/2023


കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിന്റെ നിര്യാണത്തെ തുടര്‍ന്ന് ദേശീയ പതാക പകുതി താഴ്ത്തി. രാജ്യത്ത്‌ 40 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. അൽ സബാഹ് കുടുംബത്തിൽ നിന്നുള്ള ഭരണാധികാരികളുടെ മരണത്തിന് സാക്ഷ്യം വഹിച്ച കാലഘട്ടങ്ങളിലല്ലാതെ രാജ്യത്ത് പതാക താഴ്ത്താറില്ല. മുമ്പ് അമീർ ഷെയ്ഖ് അബ്‍ദുള്ള അൽ സലേം, ഹിസ് ഹൈനസ് അമീർ ഷെയ്ഖ് സബാ അൽ സലേം, അമീർ ഷെയ്ഖ് ജാബർ അൽ അഹമ്മദ്, അമീർ ഷെയ്ഖ് സാദ് അൽ അബ്‍ദുള്ള, അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് എന്നിവര്‍ അന്തരിച്ച സമയത്താണ് പതാക താഴ്ത്തിയത്.

1990 ഓഗസ്റ്റ് രണ്ടിനും 1991 ഫെബ്രുവരി 26 നും ഇടയിൽ രാജ്യം അനുഭവിച്ച ഇറാഖി അധിനിവേശത്തിന്‍റെ പ്രതിസന്ധികൾക്കിടയിലും കുവൈത്ത് പതാക രാജ്യത്തെ വീടുകളില്‍ പോലും ഉയര്‍ന്നിരുന്നു. സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി പൗരന്മാർ അത് എല്ലായിടത്തും ചുവരുകളിൽ വരച്ചുകൊണ്ടിരുന്നു. വർഷങ്ങളായി അനശ്വരമായി നിലനിൽക്കുന്നതും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതുമായ അഭിമാനമായാണ് ദേശീയ ചിഹ്നമായ പതാക കണക്കാക്കപ്പെടുന്നത്.

Related News