കുവൈത്ത് അമീർ ശൈഖ് നവാഫ് അഹ്മദിന്‍റെ വിയോഗം; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

  • 17/12/2023


കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബി‍‍‍‍ര്‍ അൽ സബാഹിൻറെ നിര്യാണത്തെ തുടർന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി. എല്ലാ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പൊതു സ്ഥാപനങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം മൂന്ന് ദിവസത്തേക്ക് താത്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. ഷെയ്ഖ് നവാഫിന്റെ വിയോഗത്തിൽ കുവൈത്തിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ ഓഫീസുകൾ മൂന്ന് ദിവസത്തേക്ക് അടച്ചിടും. ബുധനാഴ്ച ഔദ്യോഗിക പ്രവൃത്തിക്കൾ പുനരാരംഭിക്കും.

Related News