അന്തരിച്ച കുവൈത്ത് അമീറിനോടുള്ള ആദരവ്; കുവൈത്തിലെ വാണിജ്യ സമുച്ചയങ്ങള്‍ അടച്ചു

  • 17/12/2023


കുവൈത്ത് സിറ്റി: അന്തരിച്ച അമീർ ഷെയ്ഖ് നവാഫിനോടുള്ള ആദരസൂചകമായി കുവൈത്തിലെ വാണിജ്യ സമുച്ചയങ്ങള്‍ പ്രവര്‍ത്തിക്കില്ല. ദുഃഖാചരണത്തിന്റെ ഭാഗമായി കുവൈത്തിലെമ്പാടുമുള്ള വാണിജ്യ സമുച്ചയങ്ങൾ തിങ്കളാഴ്‌ച വരെ അടച്ചിടുന്നതായി ബന്ധപ്പെട്ടവര്‍ പ്രഖ്യാപിച്ചു. വിവിധ വാണിജ്യ സമുച്ചയങ്ങൾ അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രസ്താവനകളിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ച മുതൽ പതിവ് ബിസിനസ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഷെയ്ഖ് നവാഫിന്റെ വിയോഗത്തിൽ കുവൈത്തിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ ഓഫീസുകൾ മൂന്ന് ദിവസത്തേക്ക് അടച്ചിടും. ബുധനാഴ്ച ഔദ്യോഗിക പ്രവൃത്തിക്കൾ പുനരാരംഭിക്കും. രാജ്യത്ത്‌ 40 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Related News