ഷെയ്ഖ് നവാഫ് അൽ അഹമ്മദിന്‍റെ വിയോഗത്തിൽ തേങ്ങി നാട്

  • 17/12/2023



കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ വിയോഗത്തിൽ തേങ്ങി നാട്. ഹിസ് ഹൈനസ് അമീറിന്റെ വേർപാടിനെ തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ പ്രത്യേക മന്ത്രിസഭാ യോ​ഗം ചേർന്നിരുന്നു. ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബായുടെ നിര്യാണത്തിൽ സഭ അനുശോചനം രേഖപ്പെടുത്തി. 

അദ്ദേഹത്തിന്‍റെ കബറടക്കം ഇന്ന് ബിലാൽ ബിൻ റബാഹ് പള്ളിയിൽ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം നടക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. ബന്ധുക്കൾക്കും രാജകുടുംബാംഗങ്ങളും മാത്രമായി ചടങ്ങുകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഷെയ്ഖ് നവാഫിന്റെ വിയോഗത്തിൽ കുവൈത്തിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ ഓഫീസുകൾ മൂന്ന് ദിവസത്തേക്ക് അടച്ചിടും. ബുധനാഴ്ച ഔദ്യോഗിക പ്രവൃത്തിക്കൾ പുനരാരംഭിക്കും.  രാജ്യത്ത്‌ 40 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Related News