കുവൈത്ത് അമീറിന്റെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി ഇന്ത്യയും ലോക രാജ്യങ്ങളും

  • 17/12/2023


കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്‍റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി ലോക രാജ്യങ്ങള്‍. നിരവധി രാജ്യങ്ങളിലെ നേതൃത്വങ്ങള്‍ അനുശോചനം അറിയിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് അമീറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും കേന്ദ്ര സർക്കാർ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്തു. ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിർഭാഗ്യകരമായ വിയോഗത്തില്‍ അഗാധമായ ദുഃഖമുണ്ടെന്ന് മോദി പറഞ്ഞു. കുവൈത്തിലെ രാജകുടുംബത്തിനും നേതൃത്വത്തിനും ജനങ്ങൾക്കും ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

അമീറിനോടുള്ള ആദരസൂചകമായി ഇന്ത്യയൊട്ടാകെ ഇന്ന് ഒരു ദിവസത്തെ ദുഃഖാചരണം ആചരിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചിരുന്നു. "ദേശീയ പതാക പതിവായി ഉയര്‍ത്തുന്ന എല്ലാ കെട്ടിടങ്ങളിലും പകുതി താഴ്ത്തിക്കെട്ടും. കൂടാതെ ഈ ദിവസം ഔദ്യോഗിക വിനോദ പരിപാടികള്‍ ഒന്നുമുണ്ടാകില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎഇ, സൗദി അറേബ്യ, പലസ്തീൻ, ഒമാൻ, ജോര്‍ദാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും അമീറിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി

Related News