അന്തരിച്ച അമീറിനോടുള്ള ആദരസൂചകമായി കുവൈത്തിലെ മാളുകള്‍ അടച്ചു

  • 17/12/2023


കുവൈത്ത് സിറ്റി: അന്തരിച്ച അമീർ ഷെയ്ഖ് നവാഫിനോടുള്ള ആദരസൂചകമായി കുവൈത്തിലെ മാളുകള്‍ അടച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി കുവൈത്തിലെമ്പാടുമുള്ള വാണിജ്യ സമുച്ചയങ്ങൾ തിങ്കളാഴ്‌ച വരെ അടച്ചിടുന്നതായി പ്രഖ്യാപിച്ചു. വിവിധ വാണിജ്യ സമുച്ചയങ്ങൾ അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രസ്താവനകൾ പങ്കിട്ടിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ച മുതൽ പതിവ് ബിസിനസ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related News