ഷെയ്ഖ് നവാഫ് അൽ അഹമ്മദിന്റെ വിയോ​ഗത്തിൽ ദുഖം രേഖപ്പെടുത്തി ഇന്ത്യ; എക്കാലവും ഓർക്കുമെന്ന് വിദേശകാര്യ മന്ത്രി

  • 18/12/2023



കുവൈത്ത് സിറ്റി: അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കർ ന്യൂഡൽഹിയിലെ കുവൈത്ത് എംബസി സന്ദർശിച്ചു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാൽ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് എസ് ജയ്‍ശങ്കർ എക്സിൽ കുറിച്ചു, ഇന്ത്യൻ സർക്കാരും ജനങ്ങളും അദ്ദേഹം എക്കാലവും ഓർത്തിരിക്കുമെന്നും അദ്ദേഹം കുറിച്ചു.

അതേസമയം, കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദിന്റെ നിര്യാണത്തിൽ രാജ്യസഭ അനുശോചിച്ചു. കുവൈത്തിന്റെ വികസനത്തിനും സമൃദ്ധിക്കും ഷെയ്ഖ് നവാഫിന്റെ സംഭാവന വളരെ വലുതാണ്. അദ്ദേഹത്തിന്റെ വിടവാങ്ങലോടെ കുവൈത്തിന് ഒരു മികച്ച നേതാവിനെ നഷ്ടമായെന്ന് രാജ്യസഭ സ്പീക്കർ ജ​ഗ്‍ദീപ് ധൻകർ പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുവൈത്തുമായി അടുത്ത സൗഹൃദബന്ധം കാത്തുസൂക്ഷിക്കാനായി. കുവൈത്തിലെ വലിയ ഇന്ത്യൻ സമൂഹത്തിന് അദ്ദേഹത്തിന്റെ കരുതലും ശ്രദ്ധയുമാണ് നഷ്ടപ്പെട്ടതെന്നും സ്പീക്കർ പറഞ്ഞു.

Related News