കുവൈത്ത് അമീറിന്റെ നിര്യാണത്തിൽ രാ്ജ്യത്തിന്റെ ദുഖം അറിയിച്ച് കേന്ദ്ര മന്ത്രി

  • 18/12/2023


കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ ഇന്ത്യയുടെ അനുശോചനം അറിയിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിം​ഗ് പുരി. പുതിയ അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനോട് ഷെയ്ഖ് നവാഫ് അൽ അഹമ്മദിന്റെ നിര്യാണത്തിലെ ഇന്ത്യയുടെയും ജനങ്ങളുടെയും ദുഖം മന്ത്രി അറിയിച്ചു. കുവൈത്തി പ്രധാനമന്ത്രി ഷെയ്ഖ് നാസർ മുഹമ്മദ് അൽ സബാഹിനും രാജകുടുംബത്തിലെ പ്രധാനപ്പെട്ടവരെയും മന്ത്രി ഇന്ത്യയുടെ അനുശോചനം അറിയിച്ചു. കുവൈത്തിൽ എത്തിയ കേന്ദ്ര മന്ത്രി ഹർദീപ് സിം​ഗ് പുരിയെ വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുള്ള അൽ സബാഹ് ആണ് സ്വീകരിച്ചത്.

Related News