കുവൈത്തിലെ രാഷ്ട്രീയ നേതൃത്വത്തെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ; ഒരാൾ അറസ്റ്റിൽ

  • 18/12/2023


കുവൈത്ത് സിറ്റി: രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ ക്ലിപ്പുകൾ പോസ്റ്റ് ചെയ്തയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. ചില സോഷ്യൽ മീഡിയ സൈറ്റുകളിൽ നിരവധി വീഡിയോ ക്ലിപ്പുകൾ പോസ്റ്റ് ചെയ്ത ഒരു അക്കൗണ്ടിൽ നിന്ന് ആഭ്യന്തര സുരക്ഷാ നിയമം അനുസരിച്ച് കുറ്റകൃത്യമായി കണക്കാക്കുന്ന ഒരു ക്ലിപ്പും ഉൾപ്പെടുന്നതായി മന്ത്രാലയത്തിലെ പബ്ലിക്ക് റിലേഷൻസ് ആൻഡ് സെക്യൂരിട്ടി മീഡിയ വിഭാ​ഗം പറഞ്ഞു. പ്രോസിക്യൂഷനിൽ നിന്ന് അനുവാദം വാങ്ങിയ ശേഷം ആളെ അറസ്റ്റ് ചെയ്യുകയും ബന്ധപ്പെട്ട അതോറിറ്റിക്ക് റഫർ ചെയ്യുകയും ചെയ്തു.

Related News