ഹിസ് ഹൈനസ് ഷെയ്ഖ് മിഷാൽ അൽ അഹമ്മദിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച

  • 18/12/2023



കുവൈത്ത് സിറ്റി: രാജ്യത്തിന്റെ അമീറായുള്ള ഹിസ് ഹൈനസ് ഷെയ്ഖ് മിഷാൽ അൽ അഹമ്മദിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച. രാവിലെ 10 മണിക്ക് ദേശീയ അസംബ്ലി ഒരു പ്രത്യേക സമ്മേളനം ചേരുമെന്നും ഈ സമയത്ത് ഹിസ് ഹൈനസ് ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് രാജ്യത്തിന്റെ അമീറായി ഭരണഘടനാ സത്യപ്രതിജ്ഞ ചെയ്യുമെന്നും വൃത്തങ്ങൾ പറഞ്ഞു. സർക്കാരിന്റെ അഭ്യർത്ഥന പ്രകാരവും  ഭരണഘടനയുടെ 60-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ അടിസ്ഥാനമാക്കിയുമാണ് നാഷണൽ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ സദൂൻ പ്രത്യേക സമ്മേളനം വിളിച്ചിട്ടുള്ളത്.

Related News