അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് നവാഫിന് ആദരവുമായി ഇന്ത്യ

  • 19/12/2023



കുവൈത്ത് സിറ്റി:  അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് ആദരവുമായി ഇന്ത്യ. ഡിസംബർ 18ന് ഇന്ത്യൻ പാർലമെന്റിന്റെ ഇരു സഭകളും അന്തരിച്ച അമീറിന് ആദരാഞ്ജലികൾ അർപ്പിച്ചു. കുവൈത്തിന്റെ വികസനത്തിനും സമൃദ്ധിക്കും ഷെയ്ഖ് നവാഫ് നൽകിയ സംഭാവനകൾ വളരെ വലുതാണ്. മികച്ച നേതാവിനെയാണ് കുവൈത്തിന് നഷ്ടമായത്. ഷെയ്ഖ് നവാഫിന്റെ നേതൃത്വ മികവിൽ ഇന്ത്യയും കുവൈത്തും അടുത്ത സൗഹൃദ ബന്ധമാണ് പുലർത്തുന്നത്. കുവൈത്തിലെ വലിയ ഇന്ത്യൻ പ്രവാസി സമൂഹത്തിന് അദ്ദേഹത്തിന്റെ കരുതലാണ് നഷ്ടമായിരിക്കുന്നത്. ഷെയ്ഖ് നവാഫിന്റെ നിര്യാണത്തിൽ കുവൈത്തിലെ ഭരണകുടുംബത്തിനും നേതൃത്വത്തിനും ജനങ്ങൾക്കും ഒപ്പം സഭ പങ്കുചേരുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.

Related News