ജാബർ അൽ അലി ഏരിയയ്ക്ക് സമീപം അപകടം; ഒരു മരണം

  • 23/12/2023


 
കുവൈത്ത് സിറ്റി: ജാബർ അൽ അലി ഏരിയയ്ക്ക് സമീപമുള്ള റോഡിലുണ്ടായ അപകടത്തിൽ ഒരു മരണം. അൽ അഹമ്മദിയിലേക്ക് പോകുന്ന വഴിയിൽ ഒരു വാഹനവും മോട്ടോർസൈക്കിളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തിരുന്നയാളാണ് മരണപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലൻസുകളും ഉൾപ്പെടെയുള്ള എമർജൻസി റെസ്‌പോൺസ് ടീമുകളും ഉടൻ സംഭവ സ്ഥലത്ത് എത്തി. അപകടമുണ്ടായ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ഫോറൻസിക് മെഡിസിനിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related News