ശനിയാഴ്ചവരെയുള്ള മുന്നറിയിപ്പുമായി കുവൈറ്റ് കാലാവസ്ഥാവകുപ്പ്

  • 29/12/2023


കുവൈത്ത് സിറ്റി: വരും മണിക്കൂറുകളിൽ രാജ്യത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒട്ടൈബി അറിയിച്ചു. ശനിയാഴ്ച വരെ ഇടവിട്ട് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നേരിയ വേഗതയിൽ നിന്ന് മിതമായ വേഗതയിൽ ഇടവിട്ട് സജീവമാണ്. മണിക്കൂറിൽ എട്ട് മുതൽ 28 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. വൈകുന്നേരം തണുപ്പേറിയ കാലാവസ്ഥയായിരിക്കും. കൂടിയ താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 17 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

Related News