ആക്രമണത്തിൽ ആഭ്യന്തര മന്ത്രാലയ ഉദ്യോ​ഗസ്ഥന് പരിക്ക്

  • 29/12/2023



കുവൈത്ത് സിറ്റി: സാദ് അൽ അബ്ദുള്ള ഏരിയയിൽ ബന്ധുവുമായുള്ള സംഘർഷത്തിൽ ആഭ്യന്തര മന്ത്രാലയ ഉദ്യോ​ഗസ്ഥന് പരിക്കേറ്റു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ജഹ്‌റ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലുള്ള ഫസ്റ്റ് ലെഫ്റ്റനന്റ് റാങ്കിലുള്ള ഉദ്യോ​ഗസ്ഥനാണ് പരിക്കേറ്റത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ അൽ ജഹ്‌റ ഹോസ്പിറ്റലിലെ സെക്യൂരിറ്റി പോയിന്റിൽ നിന്ന് ഒരു റിപ്പോർട്ട് ലഭിക്കുകയായിരുന്നു. ബന്ധുക്കളിൽ ഒരാൾ മർദിച്ചതിന്റെ ഫലമായി മുറിവുകളും പരിക്കുകളുമുള്ള ഒരു വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നായിരുന്നു റിപ്പോർട്ട്.

തുടർന്ന് മൊഴി എടുക്കാൻ എത്തിയപ്പോഴാണ് താൻ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണെന്നും ഡ്യൂട്ടിയിൽ ഉള്ള സമയത്തല്ല വഴക്കുണ്ടായതെന്നും കുവൈത്തി പൗരൻ വ്യക്തമാക്കിയത്. സുരക്ഷാ ഉദ്യോ​ഗസ്ഥർ ഉടൻ തന്നെ ഡെപ്യൂട്ടി പബ്ലിക്ക് പ്രോസിക്യൂട്ടറെ വിവരം അറിയിക്കുകയും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കുവൈത്തി പൗരനെ ആക്രമിച്ച ബന്ധവിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

Related News