ക്യാമ്പിംഗ് കാലയളവിൽ സുരക്ഷ ഉറപ്പാക്കാൻ കര്‍ശന നിര്‍ദേശങ്ങളുമായി കുവൈറ്റ് ഫയർഫോഴ്സ്

  • 30/12/2023



കുവൈത്ത് സിറ്റി: ക്യാമ്പിംഗ് കാലയളവിൽ ജാഗ്രത പാലിക്കാനും പ്രതിരോധ നടപടികൾ കൈക്കൊള്ളാനും സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കണമെന്നും ജനറൽ ഫയർഫോഴ്സ് ക്യാമ്പംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഉറങ്ങുന്നതിന് മുമ്പ് ചാർക്കോൾ  കൂടാരത്തിൽ നിന്ന് പുറത്തെടുത്ത് വൈദ്യുതി ജനറേറ്ററും എല്ലാ ഇലക്ട്രിക്കൽ ഉപകരണങ്ങളും ഓഫ് ചെയ്തുവെന്നാണ് ഉറപ്പാക്കണമെന്നാണ് പ്രധാന നിര്‍ദേശമെന്ന് ഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് പറഞ്ഞു.

ക്യാമ്പിംഗ് സമയത്ത് ജനലുകളും വാതിലുകളും അടച്ചിരിക്കുന്ന സമയത്ത് കാർബൺ മോണോക്സൈഡ് വാതകം ശ്വസിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന തീപിടുത്തമോ ശ്വാസംമുട്ടലോ തടയുന്നതിന് പ്രത്യേകമായി ടെന്റുകൾക്ക് പുറത്ത് കത്തുന്ന അടുപ്പുകൾ, വിറക് അല്ലെങ്കിൽ കരി എന്നിവ സ്ഥാപിക്കേണ്ടത് ആവശ്യമാണ്. വൈദ്യുത ഷോർട്ട് സർക്യൂട്ടുകൾ ഒഴിവാക്കുന്നതിനായുള്ള നടപടികളും സ്വീകരിക്കണം. ഗ്യാസ് സിലിണ്ടർ അടുക്കള ടെന്റിന് പുറത്ത് വയ്ക്കുകയും പാചകം പൂർത്തിയാകുമ്പോൾ അടയ്ക്കാനും ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

Related News