അശ്രദ്ധമായി വാഹനമോടിച്ച പ്രവാസി കുവൈത്തിൽ അറസ്റ്റിൽ

  • 30/12/2023



കുവൈത്ത് സിറ്റി: തൈമ പ്രദേശത്ത് അശ്രദ്ധമായി വാഹനമോടിച്ച പ്രവാസി അറസ്റ്റിൽ. പ്രദേശത്തെ താമസക്കാർക്ക് ശല്യമുണ്ടാക്കുന്നതായുള്ള നിരന്തര പരാതികളെ തുടര്‍ന്നാണ് പൊലീസ് പട്രോളിംഗ് സംഘം വ്യക്തിയെ കസ്റ്റഡിയിലെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തത്. അശ്രദ്ധമായി വാഹനമോടിച്ചതിനും തന്‍റെയും  മറ്റുള്ളവരുടെയും ജീവനും സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള ഡ്രൈവിംഗിനുമാണ് പ്രവാസിയെ പിടികൂടിയത്.  ഉചിതമായ നടപടിക്കായി ജഹ്‌റ ട്രാഫിക് പോലീസ് പ്രവാസിയെ റഫര്‍ ചെയ്തു.

Related News