അൽ ഖഷാനിയ്യ കവര്‍ച്ച; അന്വേഷിക്കാൻ പ്രത്യേക സംഘം

  • 30/12/2023



കുവൈത്ത് സിറ്റി: അൽ ഖഷാനിയ്യ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത രണ്ട് മോഷണ കേസുകളിലെ പ്രതികളെ കണ്ടെത്താൻ പ്രത്യേക ടാസ്ക്ക് ഫോഴ്സിനെ രൂപീകരിച്ചു. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിൽ പ്രവർത്തിക്കുന്ന ജഹ്‌റ ഗവർണറേറ്റ് റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് ആണ് പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്. കുറ്റകൃത്യം നടന്ന സ്ഥലങ്ങളിൽ എത്തി തെളിവുകള്‍ ശേഖരിക്കാൻ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഫോറൻസിക് വിദഗ്ധർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

രണ്ട് സംഭവങ്ങളിൽ നിന്നായി ഏകദേശം 28,000 ദിനാർ വരും. വൈദ്യുതി, ജല മന്ത്രാലയവുമായി ബന്ധപ്പെട്ടാണ്  ആദ്യ സംഭവം. 11,121 ദിനാർ മൂല്യം കണക്കാക്കുന്നു വസ്തുക്കളാണ് മോഷണം പോയത്. ഒരു പൗരൻ തന്റെ പിതാവിന്റെ ഫാമിൽ കവര്‍ച്ച നടന്നതായി റിപ്പോര്‍ട്ട് ചെയ്തതാണ് രണ്ടാമത്തെ സംഭവം.  ഫാമിന്റെ പ്രധാന വാതിലും ഇലക്ട്രിക്കൽ റൂമിന്റെയും സ്റ്റോർ റൂമിന്റെയും വാതിലും തകര്‍ത്താണ് മോഷണം നടന്നത്. മോഷ്ടിച്ച വസ്തുക്കളിൽ 2 എയർ കണ്ടീഷനിംഗ് യൂണിറ്റുകൾ, 2 പവർ ജനറേറ്ററുകൾ, 3 എയർ സിലിണ്ടറുകൾ എന്നിവ ഉൾപ്പെടുന്നു. മൊത്തം മൂല്യം ഏകദേശം 16,750 ദിനാർ വരും.

Related News