11 മാസത്തിനിടെ കുവൈറ്റ് ബാങ്കുകളിലെത്തിയത്; റിപ്പോർട്ട്

  • 30/12/2023

  



കുവൈത്ത് സിറ്റി: ഈ വര്‍ഷത്തിന്‍റെ ആദ്യ 11 മാസങ്ങളില്‍ കുവൈത്ത് ബാങ്കിംഗ് മേഖലയിലെ നിക്ഷേപം 2.9 ശതമാനം വർധിച്ച് 48.27 ബില്യൺ ദിനാറിലെത്തിയതായി കണക്കുകള്‍. 2022 ഡിസംബർ അവസാനം രേഖപ്പെടുത്തിയ കണക്കുകളുകള്‍ പ്രകാരം 46.91 ബില്യൺ ദിനാർ ആയിരുന്നു ആകെ നിക്ഷേപം. അതായത് പ്രാദേശിക ബാങ്കുകൾ 11 മാസത്തിനുള്ളിൽ 1.36 ബില്യൺ ദിനാർ മൂല്യമുള്ള പുതിയ നിക്ഷേപങ്ങൾ ആകർഷിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രാദേശിക ബാങ്കുകളിലെ നിക്ഷേപത്തിലെ ഈ ഗണ്യമായ വർധനവിന് കാരണം സർക്കാർ നിക്ഷേപങ്ങളിലെ വർധനനവാണ്. ഇത് 30.5 ശതമാനം വർധിച്ച് 11 മാസത്തിനുള്ളിൽ 1.03 ബില്യൺ ദിനാറായി. സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങളെ സംബന്ധിച്ചിടത്തോളം 2023 ലെ ആദ്യ 11 മാസങ്ങളിൽ 1.25 വർധനവ് ഉണ്ടായി. 442 മില്യണ്‍ ദിനാറിന്‍റെ നിക്ഷേപമാണ് വന്നത്. നവംബർ അവസാനത്തോടെ ബാങ്കുകളിലെ സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങളുടെ ബാലൻസ് 35.58 ബില്യൺ ദിനാറായി.

Related News