പുതുവർഷ ആശംസകൾ നേർന്ന് കുവൈത്ത് അമീർ

  • 31/12/2023



കുവൈത്ത് സിറ്റി: പുതിയ വർഷം ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും ജനങ്ങൾക്കും ഒരു നല്ല വർഷമായിരിക്കട്ടെ എന്ന് ആശംസകൾ നേർന്ന് കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. സുരക്ഷ, സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ നിലനിൽക്കട്ടെയെന്നും നല്ല ആരോഗ്യവും ക്ഷേമവും നിറയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സഹോദര അറബ് രാജ്യങ്ങളുടെയും സൗഹൃദ രാജ്യങ്ങളുടെയും നേതൃത്വങ്ങൾക്ക് അദ്ദേഹം പ്രത്യേക ആശംസകൾ നേർന്നു.

Related News